സിപിഐഎം ഇപിയെ തൊടില്ലെന്ന് വി ഡി സതീശൻ

സിപിഐഎം ഇപിയെ തൊടില്ലെന്ന് വി ഡി സതീശൻ

ഇപി ജയരാജനെ തൊടാൻ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജന്റ് ആയാണ് ഇപി ബിജെപിയുമായി സംസാരിച്ചത്. സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും തകർക്കാൻ കഴിയുന്ന ബോംബുകളാണ് ഇ പി ജയരാജന്റെ നാവിൽ തുമ്പിലുള്ളത്. അതുകൊണ്ടുതന്നെ ഇ പി ജയരാജനെതിരെ ഒരു ചെറുവിരൽ അനക്കാനുള്ള ധൈര്യം പോലും കേരളത്തിലെ സിപിഎമ്മിന് ഉണ്ടാവില്ല എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ആർക്കു വേണമെങ്കിലും ബിജെപിയിലേക്ക് പോകാം എന്ന ഗ്രീൻ സിഗ്നൽ ആണ് ഇന്ന് എം വി ഗോവിന്ദൻ കൊടുത്തിരിക്കുന്നത്. ഇപി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് ജാവദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇപിക്കെതിരെ നടപടിയെടുത്താൽ പിണറായി വിജയനെതിരെയും നടപടി എടുക്കേണ്ടിവരും. അതുകൊണ്ട് കൂട്ടുപ്രതികളായ രണ്ടുപേരെയും സംരക്ഷിക്കുക എന്ന നാണംകെട്ട മാർഗ്ഗം മാത്രമേ ഇപ്പോൾ സിപിഐഎമ്മിന് മുൻപിലുള്ളൂവെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഇപി ജയരാജനും എസ് രാജേന്ദ്രനും ഇനി പിന്നാലെ വരുന്നവർക്കും ബിജെപിയിലേക്ക് വഴിവെട്ടുകയാണ് ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചെയ്തത്. സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തുന്നവരെ സംരക്ഷിക്കുമെന്ന സിപിഐഎം നിലപാട് അവർ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള എൽഡിഎഫിന്റെ ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.