മലബാര്‍ സിമന്റ്‌സ് അഴിമതി: സി.ബി.ഐ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വി.എം സുധീരന്‍

മലബാര്‍ സിമന്റ്‌സ് അഴിമതി: സി.ബി.ഐ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വി.എം സുധീരന്‍

sudheeranതൃശൂര്‍:മലബാര്‍ സിമന്റ്‌സ് അഴിമതി സി.ബി.ഐയുടെ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മലബാര്‍ സിമന്റ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നുണ്ടെങ്കിലും അഴിമതിയെക്കുറിച്ച് നിലവില്‍ അന്വേഷണമില്ലെന്നും നല്ല ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലബാര്‍ സിമന്റ്‌സ് അഴിമതി പ്രശ്‌നം രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സത്യം കണ്ടെത്തേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായമന്ത്രി എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സുധീരന്‍.

അതേസമയം മലബാര്‍ സിമന്റ്്‌സ് അഴിമതി ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് രംഗത്തെത്തി. സര്‍ക്കാരിനെ അട്ടിമറിക്കാനാകാത്തതില്‍ സി.പി.എമ്മിന് നൈരാശ്യമാണെന്നും മലബാര്‍ സിമന്റ്‌സ് ആരോപണങ്ങള്‍ അന്വേക്ഷിക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു.

അഴിമതി ആരോപണം ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചിരുന്നു. മന്ത്രിമാരായ ബാബുവായാലും മാണിയായാലും മുന്‍ മന്ത്രി എളമരം കരീമായാലും തനിക്കെതിരെ ആണെങ്കില്‍ പോലും അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുന്‍ വ്യവസായ മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീമിന് വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍ പണം കൈമാറിയെന്ന് മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി. എം. സുന്ദരമൂര്‍ത്തി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.