ജയസൂര്യയും രമ്യാ നമ്പീശനും ഒന്നിക്കുന്ന ‘ലുക്കാ ചുപ്പി’

ജയസൂര്യയും രമ്യാ നമ്പീശനും ഒന്നിക്കുന്ന ‘ലുക്കാ ചുപ്പി’

lukkaജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ലുക്കാ ചുപ്പി’യുടെ ടീസര്‍ പുറത്തിറങ്ങി. ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ഈ കുടുംബ ചിത്രത്തില്‍ രമ്യാ നമ്പീശനാണ് നായിക. ‘കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഭാര്യേനെ പെങ്ങളായി പ്രഖ്യാപിക്കണം’ എന്ന ജോജുവിന്റെ ഡയലോഗായിരുന്നു ആദ്യ ടീസറിന്റെ ഹൈലൈറ്റ്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കങ്ങളും ഇണങ്ങളും ദാമ്പത്യ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഹാസ്യത്തിന് പ്രാധാന്യം നല്‍കി തയ്യാറാക്കുന്ന ഈ ഫാമിലി എന്റര്‍ടെയിനറില്‍ മുത്തുമണി മുരളി ഗോപി, സൈജു കുറുപ്പ്, ജോജു ദിനേശ് നായര്‍, അസ്മിത സൂദ്, അഭിജ, ചിന്നു കുരുവിള എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റസൂല്‍പൂക്കുട്ടി തല്‍സമയ ശബ്ദചിത്രീകരണം ചെയ്യുന്ന സിനിമക്ക് സംഗീതം പകരുന്നത് ബിജിബാല്‍ ആണ്. ബിനു ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം മെയ് 21ന് തിയെറ്ററുകളില്‍ എത്തും.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.