വി.എസ്.അച്യുതാനന്ദന് പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന

വി.എസ്.അച്യുതാനന്ദന് പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന

v-s-achuthanandan_1ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പരസ്യശാസനയുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. വി.എസിന്റെ പ്രസ്താവന തെറ്റും അടിസ്ഥാന രഹിതവും പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പി.ബി വ്യക്തമാക്കി.

ഇടതുമുന്നണിയെ ശിഥിലമാക്കിയത് പാര്‍ട്ടിയുടെ പഴയ കേന്ദ്ര, സംസ്ഥാന നേതാക്കളാണെന്നും പാര്‍ട്ടി തെറ്റ് തിരുത്തിയാണ് മുന്നോട്ട് പോകുന്നതെങ്കിലും പഴയ സെക്രട്ടറിയുടെ തെറ്റായ നിലപാടുകളുടെ ശേഷിപ്പ് പുതിയ സെക്രട്ടറിക്കുമുണ്ടെന്നുമാണ് വി.എസ് പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വി.എസിന്റെ വിവാദ പ്രസ്താവന.

ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ അസാന്നിധ്യത്തില്‍ തിങ്കളാഴ്ച്ച ഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോയാണ് വിഎസിന്റെ വിമര്‍ശനങ്ങള്‍ വ്യക്തമായി പരിശോധിച്ച് നടപടിയെടുത്തത്.

അതേസമയം മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ എളമരം കരീമിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി. അഴിമതി ആരോപണങ്ങള്‍ ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.