മാധ്യമങ്ങള്‍ക്കെതിരായ കേജ്‌രിവാളിന്റെ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

മാധ്യമങ്ങള്‍ക്കെതിരായ കേജ്‌രിവാളിന്റെ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

kejriwalന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പുറത്തിറക്കിയ വിവാദ സര്‍ക്കുലറിന് സുപ്രീംകോടതിയുടെ സ്റ്റേ. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ തനിക്കെതിരായ കോടതിയലക്ഷ്യ കേസിനെ കേജ്‌രിവാള്‍ ചോദ്യം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവ് ഇറക്കിയ സാഹചര്യം എന്താണെന്ന് വിശദീകരണം നല്‍കാനും കോടതി കേജ്‌രിവാളിനോട് നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് സര്‍ക്കുലര്‍ സ്റ്റേ ചെയ്തത്. കേസ് വീണ്ടും ജൂലായ് എട്ടിന് പരിഗണിക്കും.

ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നാല്‍ ഉദ്യോഗസ്ഥര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. സര്‍ക്കാരിനെ വിമര്‍ശിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഡയറക്ടറുടെയും സര്‍ക്കാരിന്റെയും അനുമതിയോടെ നിയമനടപടികള്‍ ആരംഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ തിന്മകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് കെജ്‌രിവാള്‍ ഭയക്കുന്നതെന്ന് ബി.ജെ.പി നേതാവ് സതീഷ് ഉപാധ്യായ് പറഞ്ഞു. അതേസമയം സര്‍ക്കുലര്‍ സംബന്ധിച്ച കോടതി ഉത്തരവ് മാനിക്കുന്നു എന്ന് അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചു.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.