സുനന്ദയുടെ മരണം: സാക്ഷികളെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന് പോലീസ്
ന്യൂഡല്ഹി: സുനനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന് ഡല്ഹി പൊലീസ്. ശശി തരൂരിന്റെ ഡ്രൈവര് ബജ് രംഗി, കുടുംബ സുഹൃത്തായ സഞ്ജയ് ദിവാന്, സഹായി നരൈന് സിങ് എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില് പൊലീസ് അപേക്ഷ സമര്പ്പിച്ചു.
സുനന്ദ പുഷ്കര് കൊല്ലപ്പെട്ട ദിവസം സംഭവസ്ഥലത്തുണ്ടായിരുന്ന മൂവരും നല്കിയ മൊഴിയില് വൈരുധ്യമുള്ളതിനാലാണ് നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്പ്പിച്ചത്. ഇതേത്തുടര്ന്ന് മൂന്നുപേരോടും മെയ് 20ന് ഹാജരാകാന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.
2014 മെയ് 17നാണ് ഡല്ഹിയിലെ ലീലാ പാലസ് ഹോട്ടലില് സുനന്ദയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടത്തെിയത്. ശശി തരൂരും പാക്ക് പത്രപ്രവര്ത്തക മെഹര് തരാറുമായുള്ള ബന്ധമാണ് സുനന്ദയുടെ മരണത്തിനു പിന്നിലെന്നും ഐ.പി.എല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും വാര്ത്തകള് വന്നിരുന്നു.
സുനന്ദയുടെ മരണം അസ്വാഭാവികമാണെന്ന നിഗമനത്തിലെത്തിയിരുന്ന പൊലീസ് കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഇതുവരെ മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ട്.
ചിത്രങ്ങള്ക്ക് കടപ്പാട്: ഗൂഗിള്

