വാഹനാപകടക്കേസ്: സല്‍മാന്‍ഖാന് അഞ്ച്‌ വര്‍ഷംതടവ് ശിക്ഷ

വാഹനാപകടക്കേസ്: സല്‍മാന്‍ഖാന് അഞ്ച്‌ വര്‍ഷംതടവ് ശിക്ഷ

 

uniquetimes- വാഹനാപകടക്കേസ്: സല്‍മാന്‍ഖാന് അഞ്ച്‌വര്‍ഷംതടവ് ശിക്ഷ

മുംബൈ: വാഹനാപകടക്കേസില്‍ ബോളിവുഡ്താരം സല്‍മാന്‍ ഖാന് അഞ്ച്‌വര്‍ഷം തടവ് ശിക്ഷ. ഐ.പി.സി 304, 279, 337,338 എന്നീ വകുപ്പുകള്‍ പ്രകാരം മുംബൈ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി. ഡബ്ല്യു ദേശ്പാണ്‌ഡെയാണ് ശിക്ഷ വിധിച്ചത്.

മദ്യപിച്ച് അപകടകരമായരീതിയില്‍വാഹനമോടിക്കല്‍, കുറ്റകരമായ നരഹത്യ എന്നിവയടക്കം എട്ട് കുറ്റങ്ങളാണ് സല്‍മാനെതിരെചുമത്തിയിരിക്കുന്നത്. 27 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയെയും വിസ്തരിച്ച ശേഷമാണ് കോടതിവിധി.

2002 സെപ്തംബര്‍ 28-നാണ്‌കേസിന് ആസ്പദമായ സംഭവം. സല്‍മാന്‍ ഓടിച്ച ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. അപകടത്തില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കോടതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സല്‍മാനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുപോവും. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ വിധിച്ചതിനാല്‍ ജാമ്യം ലഭിക്കാനായി സല്‍മാന് മുംബൈ ഹൈകോടതിയെ സമീപിക്കണം.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.