ശക്തമായ കഥാപാത്രങ്ങളുമായി അപര്‍ണ നായര്‍

ശക്തമായ കഥാപാത്രങ്ങളുമായി അപര്‍ണ നായര്‍

Aparna Nair10വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അപര്‍ണ നായര്‍. ഹരിഹരന്റെ മയൂഖത്തിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണ നിവേദ്യം, ബ്യൂട്ടിഫുള്‍, കോക്ക്‌ടെയില്‍ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി.

അടുത്തിടെ വൈറലായ ബേണ്‍ മൈ ബോഡി എന്ന ഹ്രസ്വചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയുടെ താരമായ അപര്‍ണ തന്റെ അടുത്ത ചിത്രത്തില്‍ കന്യാസ്ത്രീയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഡബിള്‍സ് എന്ന ചിത്രത്തിന്റെ സംവിധായകനായ സോഹന്‍ സീനുലാല്‍ ഒരുക്കുന്ന വന്യം എന്ന ചിത്രത്തിലാണ് അപര്‍ണ കന്യാസ്ത്രീയായി എത്തുന്നത്.
ഒരു കന്യാസ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിന് യാതൊരു പ്രാധാന്യവുമില്ലാത്ത സിനിമ ഗൗരവപൂര്‍ണമായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍ സോഹന്‍ അറിയിച്ചു.

‘അപര്‍ണയുപടെ കരിയറിലെ ശക്തമായ കതാപാത്രമായിരിക്കും വന്യത്തിലെ കന്യാസ്ത്രീയുടെ വേഷം. ഓരോ മനുഷ്യന്റെയുള്ളിലും ഒരു മൃഗം ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ഈ ചിത്രം സമര്‍ത്ഥിക്കുന്നത്’- സംവിധായകന്‍ പറഞ്ഞു.

വന്യത്തിനൊപ്പം തന്നെ അപര്‍ണ അഭിനയിക്കുന്ന ചിത്രമാണ് താമര. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ താമര എന്ന മീന്‍പിടുത്തക്കാരിയുടെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്.

സെന്റ് മേരീസിലെ കൊലപാതകം, മധുരനാരങ്ങ എന്നിവയാണ് അപര്‍ണയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.