സല്മാന് ഖാന് രണ്ടുദിവസത്തെ ജാമ്യം
മുംബൈ: വാഹനമിടിച്ച് ഒരാള്‍ മരിച്ച കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സല്മാന് ഖാന് കോടതി രണ്ടുദിവസത്തെ ജാമ്യം അനുവദിച്ചു. ശിക്ഷിക്കപ്പെട്ടെങ്കിലും ഇന്ന് വീട്ടിലേക്ക് മടങ്ങാം. പതിമൂന്ന് വര്‍ഷം മുമ്പ് മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ റോഡിനരികില്‍ കിടന്നുറങ്ങിയിരുന്ന ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് മുംബൈ അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധി.
പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി ഭാഗികമായി അംഗീകരിച്ചാണ് കോടതി ശിക്ഷ അഞ്ചുവര്‍ഷമായി കുറച്ചത്. മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. സല്മാന്ഖാന് അമിതമായി മദ്യപിച്ചിരുന്നതായി രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍