ബ്രിട്ടനില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

ബ്രിട്ടനില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

unique times-ബ്രിട്ടനില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അമ്പത്താറാമത് പൊതുതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷ നേതാവ് എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം.

650 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി 326 സീറ്റുകളാണ് വേണ്ടത്. 2010ലെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 306 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 258 സീറ്റുമാണ് ലഭിച്ചത്. 57 സീറ്റ് നേടിയ ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് അന്ന് ഡേവിഡ് കാമറൂണ്‍ അധികാരത്തിലെത്തിയത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നത് അതിനിടെ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ഉപപ്രധാനമന്ത്രിയുമായ നിക് ക്ലെഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

4.5 കോടി ജനങ്ങളാണ് സര്‍ക്കാരിന്റെ വിധി നിര്‍ണയിക്കാനായി വ്യാഴാഴ്ച പോളിങ്ങ് ബൂത്തിലെത്തുന്നത്. 12 പാര്‍ട്ടികള്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പില്‍ ഏഴുലക്ഷത്തിലധികം ഇന്ത്യന്‍ വംശജരും വോട്ട് രേഖപ്പെടുത്തുന്നുണ്ട്. മെയ് എട്ടിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

 

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.