യുവേഫ ചാമ്പ്യന്സ് ലീഗ്: മെസി മാജിക്കില് ബാഴ്സക്ക് ജയം

ബാഴ്സലോണ: മെസി മാജിക്കിന്റെ മികവില് യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോള് ഒന്നാംപാദ സെമിയില് ജര്മന് ടീമായ ബയേണ് മ്യൂണിക്കിനെതിരെ ബാഴ്സലോണക്ക് മിന്നുന്ന ജയം. ബാഴ്സയുടെ സ്വന്തം തട്ടകമായ ന്യൂകാംപിലാണ് ഇരട്ട ഗോളുകളുമായി മെസി ടീമിന് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബാഴ്സ ഏകപക്ഷീയമായ മൂന്ന് ഗോളുകള് സ്വന്തമാക്കിയത്. പോരാട്ടത്തിന്റെ അവസാന 13 മിനിറ്റിലാണ് ലയണല് മെസിയും ബ്രസീലിയന് സ്ട്രൈക്കര് നെയ്മറും ഗോള് നേടിയത്.
മല്സരത്തിന്റെ 77, 80 മിനിറ്റുകളിലായി ഗോള് നേടിയതോടെ ചാമ്പ്യന്സ് ലീഗിലെ മെസിയുടെ ഗോള് നേട്ടം 77 ആയി. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു നെയ്മര് ഗോള് നേടിയത്. മെയ് 13-ാം തീയതി മ്യൂണിക്കിലെ അലിയന്സ് അരീനയിലാണ് സെമിയുടെ രണ്ടാം പാദ മത്സരങ്ങള്.
ചിത്രങ്ങള്ക്ക് കടപ്പാട്: ഗൂഗിള്

