ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ല: രമേശ് ചെന്നിത്തല

ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ല: രമേശ് ചെന്നിത്തല

salman-khan_071913122312-279x300ആലപ്പുഴ: ബാര്‍കോഴ കേസിന്റെ അന്വേഷണത്തില്‍ നിന്ന് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അടിസ്ഥാനരഹിതമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും വിജിലന്‍സിനെ മോശപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു.

ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിനു നല്‍കിയിട്ടില്ല. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനാണ് അന്വേഷണ ചുമതലയെന്നും അന്വേഷണ സംഘത്തില്‍ എ.സി.പി മെറില്‍ ജോസഫിനെ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉത്തരവു നല്‍കിയിട്ടില്ല. വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസിന്റെ അന്വേഷണചുമതലയില്‍ നിന്ന് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സായിലെ കായിക താരങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.