സല്‍മാന്‍ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ചു

സല്‍മാന്‍ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ചു

NEENAമുംബൈ: വാഹനാപകടക്കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെ സെഷന്‍സ് കോടടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ മുംബൈ ഹൈക്കോടതി മരവിപ്പിച്ചു. സല്‍മാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെ ജാമ്യം അനുവദിച്ച് കോടതി ഉത്തരവിട്ടു.

സല്‍മാന്റെ അപ്പീലില്‍ ഹൈക്കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും. കേസില്‍ ഇന്ന് പ്രാഥമിക വാദം മാത്രമാണ് നടന്നത്. ബുധനാഴ്ചയാണ് മുംബൈ സെഷന്‍സ് കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. വൈകുന്നേരത്തോടെ സല്‍മാന് ജമ്യം ലഭിക്കുകയായിരുന്നു. മദ്യപിച്ച് അപകടകരമായ രീതിയില്‍വാഹനമോടിക്കല്‍, കുറ്റകരമായ നരഹത്യ എന്നിവയടക്കം എട്ട് കുറ്റങ്ങളാണ് സല്‍മാനെതിരെചുമത്തിയിരിക്കുന്നത്.

2002 സെപ്തംബര്‍ 28നാണ്‌കേസിന് ആസ്പദമായ സംഭവം. സല്‍മാന്‍ ഓടിച്ച ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. അപകടത്തില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.