രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു

neenaമുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 20 മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലെത്തി. വ്യാഴാഴ്ച മാത്രം 1.09 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ സംഭവിച്ചത്.

രൂപയ്ക്ക് ഡോളറൊന്നിന് 64.24 രൂപ എന്ന നിലയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. 2013 സെപ്തംബറിന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം കുത്തനെ താഴ്ന്നത്. അതേസമയം രൂപയുടെ മുല്യത്തിലുണ്ടായ ഇടിവ് പ്രവാസികള്‍ക്ക് ഗുണകരമായിരിക്കുകയാണ്. ഒരു ദിര്‍ഹത്തിന് 17.50 രൂപ വരെ ലഭ്യമായതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് പ്രകടമായത്.

കൂടുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് രൂപയുടെ മൂല്യമിടിയാനുള്ള പ്രധാനകാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം മൂന്ന് ദിവസത്തെ തകര്‍ച്ചയ്‌ക്കൊടുവില്‍ ഓഹരി വിപണിയില്‍ നേരിയ കുതിപ്പ് ദൃശ്യമായി. 506.28 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 27105.39ലും, ദേശീയ സൂചികയായ നിഫ്റ്റി 134.20 പോയന്റ് ഉയര്‍ന്ന് 8191.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി വിപണി നഷ്ത്തിലേക്ക് കൂപ്പ് കുത്തിയ വ്യാഴാഴ്ച സെന്‍സെക്‌സ് 118 പോയിന്റ് ഇടിഞ്ഞ് 26,599ലും 39 പോയിന്റ് ഇടിഞ്ഞ് നിഫ്റ്റി 8,057ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.