ഹൊബാര്‍ട്ട്: പ്രകൃതി ഭംഗിയുടെ സിംഫണി

ഹൊബാര്‍ട്ട്: പ്രകൃതി ഭംഗിയുടെ സിംഫണി

hoആസ്‌ത്രേല്യയിലെ ദ്വീപായ ടസ്മാനിയയിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന നഗരമാണ് ഹൊബാര്‍ട്ട്. ഇത് തികച്ചും സാധാരണമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. സിഡ്‌നി കഴിഞ്ഞാല്‍ ആസ്‌ത്രേല്യയയിലെ രണ്ടാമത്തെ പഴക്കം ചെന്ന നഗരം കൂടിയാണിത്. ടസ്മാനിയയുടെ തലസ്ഥാനമാണ് ന്യൂസൗത്ത് വെയില്‍സ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ആഴമേറിയ സ്വാഭാവിക തുറമുഖമാണ് ഹൊബാര്‍ട്ടിലെ തുറമുഖം. തലസ്ഥാനനഗരി ഗ്രേറ്റര്‍ ഹൊബാര്‍ട്ട് എന്ന് പ്രത്യേകം അറിയപ്പെടുന്നു.

പഴയകാല കൊളോണിയല്‍ സെക്രട്ടറിയായിരുന്ന ലോര്‍ഡ് ഹൊബാര്‍ട്ടിന്റെ പേരിലാണ് ഈ നഗരത്തിന് ഹൊബാര്‍ട്ട് ടൗണ്‍ എന്ന പേര് വന്നത്. പിന്നീട് അത് ലോപിച്ച് ഹൊബാര്‍ട്ട് ആയി. 1842 ആഗസ്ത് 21നാണ് ഹൊബാര്‍ട്ട് ടൗണ്‍ ഒരു സ്വതന്ത്ര നഗരമായി മാറിയത്. 1881ല്‍ ഈ നഗരം ഹൊബാര്‍ട്ട് എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെട്ടുപോന്നു.

വളരെ സൗമ്യമാണ് ഹൊബാര്‍ട്ടിലെ കാലാവസ്ഥ. 2013ല്‍ റെക്കോഡു ചെയ്യപ്പെട്ടതാണ് ഇവിടുത്തെ ഏറ്റവും വലിയ ചൂട്- 41.8 ഡിഗ്രി. 1972ല്‍ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തി- -2.8 ഡിഗ്രി. ആസ്‌ത്രേല്യയയിലെ മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് സൂര്യപ്രകാശം കുറവാണിവിടെ. ഹൊബാര്‍ട്ടിനടുത്തുള്ള മൗണ്ട് വെല്ലിംഗടണ്‍ എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്നുവെങ്കിലും ഹൊബാര്‍ട്ടിനെ ശീതകാലത്തു അപൂര്‍വ്വമായി മാത്രമേ മഞ്ഞുമൂടിക്കാണാറുള്ളൂ. ഇവിടുത്തെ കുന്നിന്‍പ്രദേശങ്ങള്‍ ശീതകാലത്ത് മാത്രമല്ല, മറ്റ് ഋതുകാലങ്ങളിലും മഞ്ഞ് മൂടിക്കാണാറുണ്ട്.

hobar

2011ല്‍ ഹൊബാര്‍ട്ടിലെ ജനസംഖ്യ 2,11,656 ആണ്. ജനങ്ങളില്‍ കൂടുതല്‍ ഉള്ളത് ക്രിസ്ത്യന്‍ മതക്കാരാണ്. ആസ്‌ത്രേല്യയുടെയും ഫ്രാന്‍സിന്റെയും അന്റാര്‍ട്ടിക്കയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഹൊബാര്‍ട്ട് തുറമുഖത്തില്‍ നിന്നുമാണ്. അന്റാര്‍ട്ടിക്കയിലേക്ക് വര്‍ഷം തോറും ഏകദേശം 2,000 ടണ്‍ കാര്‍ഗോയാണ് ഹൊബാര്‍ട്ട് തുറമുഖത്തില്‍ നിന്നും പോകുന്നത്. കാഡ്ബറി ചോക്കലേറ്റ് ഫാക്ടറി, കാസ്‌കേഡ് ബ്ര്യൂവറി, നിര്‍സ്റ്റര്‍ സിങ്ക് റിഫൈനറി, യാട്ടുകള്‍ നിര്‍മ്മിക്കുന്ന ഇന്‍കാറ്റ്, റെസ്റ്റ് പോയിന്റ് കസീനോ എന്നീ പ്രശസ്ത ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത് ഹൊബാര്‍ട്ടിലാണ്.

ഇവിടുത്തെ ചരിത്രമുറങ്ങിക്കിടക്കുന്ന പ്രദേശങ്ങളാണ് വിനോദസഞ്ചാരികളെ മാടിവിളിക്കുന്നത്. ഇതിനുപുറമെ ആസ്‌ത്രേല്യയയിലാകെ അറിയപ്പെടുന്ന പ്രസിദ്ധമായ റെസ്റ്റോറന്റുകളും, കഫെകളും, നിശാജീവിതസംസ്‌കാരത്തെ പിന്തുണക്കുന്ന ജീവിതശൈലിയും ആണ് വിനോദസഞ്ചാരികളുടെ പ്രിയഭൂമിയാക്കി ഹൊബാര്‍ട്ടിനെ മാറ്റുന്നത്. വിപുലമായ ആഴ്ചച്ചന്ത അരങ്ങേറുന്ന സലമങ്ക കൊട്ടാരം വന്‍തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. വീഞ്ഞ് വ്യവസായത്തിനും ഹൊബാര്‍ട്ട് പുകള്‍പെറ്റതാണ്. ഇവിടുത്തെ വീഞ്ഞുണ്ടാക്കാന്‍ ആശ്രയിക്കുന്ന മുന്തിരിത്തോപ്പുകള്‍ പ്രശസ്തമാണ്. കോള്‍ റിവര്‍ വൈന്‍ റിജീയന്‍, ഡോന്‍ട്രൊകസ്റ്റൊ ചാനല്‍ എന്നിവ ഇക്കാര്യത്തില്‍ അറിയപ്പെടുന്ന പ്രദേ്ശമാണ്. ആസ്‌ത്രേല്യയില്‍ ഏറ്റവും കൂടുതല്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മുന്തിരി എസ്‌റ്റേറ്റാണ് ദി മൂറില്ല എസ്‌റ്റേറ്റ്.

ആഡംബരക്കപ്പലുകളുടെയും ശാസ്ത്ര ഗവേഷണങ്ങളുടെയും കേന്ദ്രം കൂടിയാണ് ഈ ഹൊബാര്‍ട്ട്. ഹൊബാര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളം അന്റാര്‍ട്ടിക്കയിലേക്കുള്ള വ്യോമമാര്‍ഗ്ഗത്തെ പിന്തുണക്കുന്നു. ടസ്മാനിയയിലെ സിംഫണി ഓര്‍ക്കസ്ട്രയുടെ ജ•ദേശം കൂടിയാണ് ഹൊബാര്‍ട്ട് നഗരം. വാര്‍ഷിക സംഗീതപരിപാടിക്ക് പേരുകേട്ട ഈ ഓര്‍ക്കസ്ട്ര ലോകത്തിലെതന്നെ മികച്ച ഒന്നായികരുതപ്പെടുന്നു. ടസ്മാനിയയിലെ പേരകേട്ട സര്‍വ്വകലാശാലയാണ് ആസ്‌ത്രേല്യന്‍ ഇന്റര്‍നാഷണല്‍ സിംഫണി ഓര്‍ക്കസ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ ലോകമെമ്പാടുമുള്ള യുവസംഗീതജ്ഞരെ കൂട്ടിയിണക്കുന്നു. പഴയകാല തിയറ്ററുകളില്‍ ഒന്നായ തിയറ്റര്‍ റോയലും ഇവിടെ സ്ഥിതിചെയ്യുന്നു.

ക്ലാസിക്കല്‍, ജാസ്, ഫോക്, പങ്ക്, ഹിപ്-ഹോപ്, ഇലക്ട്രോ, മെറ്റല്‍, റോക്ക് എന്നീ സംഗീതശൈലികളുടെ വിളനിലം കൂടിയാണ് ഈ നഗരം. വിന്റേഴ്‌സ് ലാന്റ് മാര്‍ക് സാംസ്‌കാരിക പരിപാടി, ദി ഫെസ്റ്റിവല്‍ ഓഫ് വോയ്‌സസ് എന്നിവ ഇവിടുത്തെ പ്രധാന ഉത്സവങ്ങളാണ്. റോയല്‍ ടസ്മാനിയന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ടുലിപ് ഫെസ്റ്റിവല്‍ ലോകപ്രശസ്തമാണ്. ഇവിടെ ലോകമെമ്പാടുമാള്ള ടൂറിസ്റ്റുകല്‍ തടിച്ചുകൂടുന്നു. ഇവിടെ പ്രശസ്തമായ ഭക്ഷണങ്ങളും വീഞ്ഞും ഉപയോഗിക്കുന്നു. സലമങ്ക കൊട്ടാരത്തിനടുത്തുള്ള പ്രശസ്തമായ പബ്ബുകളെയും ബാറുകളെയും ചുറ്റിപ്പറ്റിയാണ് ഈ നഗരത്തിലെ നിശാജീവിതം ഉണരുന്നത്.

hob

ഇവിടെ ക്രിക്കറ്റിനും പേര് കേട്ട സ്ഥലമാണ്. ഇവിടുത്തെ ടസ്മാനിയന്‍ ടൈഗേഴ്‌സ് എന്ന ക്രിക്കറ്റ് ക്ലബ്ബ് പ്രശസ്തമാണ്. ഹോക്കിക്കും ഫുട്ബാളിനും ഇവിടം പ്രശസ്തമാണ്.

പ്രാദേശികസൗന്ദര്യത്തിനും സവിശേഷതകള്‍ക്കും പേര് കേട്ട സ്ഥലമാണ് ഈ നഗരം. ടസ്മാനിയയില്‍ ഏറ്റവും അധികം പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് മോണ മ്യൂസിയം. ഇവിടുത്തെ ഫെറി യാത്രയും വിദേശികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. രാത്രികാലങ്ങളില്‍ യാട്ടുകളിലുള്ള യാത്ര ഏറെ പേരുകേട്ടതാണ്. ക്രാഡില്‍ മൗണ്ടെയ്ന്‍ നാഷണല്‍ പാര്‍ക് ടസ്മാനിയെ അനുപമമാക്കുന്നു. തഹൂനെ കാടുകള്‍ പ്രസ്തമാണ്. ഇത് ടസ്മാനിയയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. 620 കിലോമീറ്റര്‍ നീളവും 45 മീറ്റര്‍ ഉയരവുമുള്ള വോക് വേ പ്രശസ്തമാണ്. ഇതിലൂടെ നടക്കാന്‍ പ്രയാസം അനുഭവപ്പെടുന്നവര്‍ക്ക് ബദല്‍ യാത്രാ സൗകര്യം നല്കും. ഈ ആകാശത്ത് തൂങ്ങിക്കിടക്കുന്ന ഈ നടപ്പാതയില്‍ നിന്നാല്‍ ഹുവോന്‍, പിക്ടന്‍ എന്നീ നദികളുടെ സംഗമസ്ഥലത്തിനപ്പുറമുള്ള കാടുമൂടിയ കൂന്നുകളുടെ അഭൗമസൗന്ദര്യം ആസ്വദിക്കാം. ആസ്‌ത്രേല്യയിലെ ഏറ്റവും വലിയ പ്രകൃതിദത്തമായ ശുദ്ധജല തടാകമാണ് ദി ഗ്രേറ്റ് ലേക്. ഇവിടുത്തെ കൃഷിസ്ഥലങ്ങള്‍ ലോകപ്രശസ്തമാണ്. ഇത് തേടി ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.