റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: മുഖ്യവായ്പാ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ്

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: മുഖ്യവായ്പാ നിരക്കുകളില്‍ കാല്‍ ശതമാനം കുറവ്

BANKമുംബൈ: മുഖ്യവായ്പാ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 7.25 ആയും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും കുറച്ചാണ് വായ്പാ നയം പ്രഖ്യാപിച്ചത്. എന്നാല്‍ ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ (4ശതമാനം) മാറ്റം വരുത്തിയിട്ടില്ല.

 
സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍), കാഷ് റിസര്‍വ്വ് റേഷ്യോ (സി.ആര്‍.ആര്‍) എന്നിവയുടെ നിരക്കുകളില്‍ മാറ്റം വരുത്താത്തത് ബാങ്കുകളെ ദീര്‍ഘകാല വായ്പകള്‍ നല്‍കുവാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. റിസര്‍വ് ബാങ്കിന്റെ പുതുക്കിയ വായ്പാ നയം ഇന്ത്യയിലെ സമ്പദ് രംഗത്തിന് ഉത്തേജനം നല്‍കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

 
അതേസമയം പലിശനിരക്കുകള്‍ കുറച്ചതിന്റെ ഗുണഫലം ഇടപാടുകാര്‍ക്ക് ലഭ്യമാക്കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ ഭവന, വാഹന വായ്പകളുടെ പലിശ കുറക്കുവാനാണ് സാധ്യത.

 
ഇത്തവണ മഴയുടെ അളവ് കുറഞ്ഞാല്‍ നാണ്യപ്പെരുപ്പനിരക്ക് ഉയരുവാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ വീണ്ടുമൊരു പലിശനിരക്ക് കുറയ്ക്കല്‍ നടപടി ഉടന്‍ പ്രതീക്ഷിക്കേണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആഗസ്റ്റ് നാലിനാണ് അടുത്ത വായ്പാനയ അവലോകനയോഗം.

 

റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന വായ്പയുടെ പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.