സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

seppസൂറിച്ച്: ഫിഫ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സെപ് ബ്ലാറ്റര്‍ രാജിവച്ചു. ഫിഫയില്‍ നിന്ന് പൂര്‍ണപിന്തുണയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ബ്ലാറ്റര്‍ രാജി സമര്‍പ്പിച്ചത്. വെള്ളിയാഴ്ചയാണ് തുടര്‍ച്ചയായ അഞ്ചാം തവണ ഫിഫ പ്രസിഡന്റായി ബ്ലാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫിഫയില്‍ ഒരു അഴിച്ചു പണി ആവശ്യമാണെന്നും ഫിഫയിലെ അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ലോകത്തില്‍ ഫുട്ബാള്‍ ജീവശ്വാസമായി കാണുന്ന ആരാധകരുടെയും ക്ലബ്ബുകളുടെയും പിന്തുണ തനിക്കില്ലെന്ന് മനസ്സിലായെന്നും ബ്ലാറ്റര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫിഫയില്‍ അഴിമതിയും തട്ടിപ്പും നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴ് ഫിഫ ഒഫിഷ്യലുകള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ബ്ലാറ്ററുടെ രാജിയെത്തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി ഫിഫ കോണ്‍ഗ്രസ് ഉടന്‍ യോഗം ചേരും. അതേസമയം ബ്ലാറ്ററുടെ തീരുമാനം ഉചിതവും ശക്തവുമാണെന്ന് യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി അഭിപ്രായപ്പെട്ടു.
ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ പരാജയപ്പെടുത്തിയാണ് ബ്ലാറ്റര്‍ ഫിഫ തലവനായത്. 79 കാരനായ ബ്ലാറ്റര്‍ 1998ലാണ് ആദ്യമായി ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.