ആസിഫ് അലി എണ്‍പതുകളിലെ നായകനാവുന്നു

ആസിഫ് അലി എണ്‍പതുകളിലെ നായകനാവുന്നു

asif-ali-malayalam-actorഎണ്‍പതുകളിലെ നായകനായി ആസിഫ് അലി എത്തുന്ന ചിത്രമാണ് കോഹിനൂര്‍. വിനോദ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍ എന്നീ മുന്‍നിര താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

1980 കാലഘട്ടത്തില്‍ ഒരു ചെറിയ പട്ടണത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിനായി റിട്രോ ലുക്കിലാണ് കഥാപാത്രങ്ങള്‍ എത്തുന്നത്. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന സിനിമയില്‍ നായികാവേഷം അവതരിപ്പിച്ച അപര്‍ണ വിനോദാണ് ചിത്രത്തിലെ നായിക.

 

ചിത്രത്തില്‍ ഡേയ്‌സി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ്് അപര്‍ണ എത്തുന്നത്. അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആസിഫ് അലിയുടെ നിര്‍മാണ കമ്പനിയായ ആദംസ് വേള്‍ഡ് ഓഫ് എന്റര്‍ടെയ്ന്‍മെന്റാണ്.

 
രഞ്ജിത്ത് കമല ശങ്കറും സലീല്‍ ദൃശ്യനും ചേര്‍ന്ന് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം പൂര്‍ണമായും തലശേരിയിലാണ് ചിത്രീകരിക്കുന്നത്. സെപ്തംബര്‍ അവസാനത്തോടെ കൊഹിനൂര്‍ പ്രദര്‍ശനത്തിനെത്തും.

 
കൊഹിനൂരിന് ശേഷം സാജിദ് യാഹിയ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തിലായിരിക്കും ആസിഫ് അഭിനയിക്കുക.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.