കാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ധോനി

കാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ധോനി

img1മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന് കാരണം താനാണെങ്കില്‍ നായകസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. കാപ്റ്റനെന്ന നിലയില്‍ ടീമിന്റെ നിലവാരമില്ലാത്ത പ്രകടനത്തിന് താന്‍ തന്നെയാണ് ഉത്തരവാദിയെന്നും ധോനി വ്യക്തമാക്കി.

 

ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും നായകനെന്ന നിലയില്‍ സമീപകാലത്തുണ്ടായ വീഴ്ചകള്‍ അംഗീകരിക്കുന്നുവെന്നും ധോനി പറഞ്ഞു. ആരാണ് കാപ്ടന്‍ എന്നതല്ല പ്രശ്‌നമെന്നും സാധാരണ കളിക്കാരനായി ഇന്ത്യന്‍ ടീമില്‍ തുടരാന്‍ തനിക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
ബംഗ്ലദേശുമായുള്ള ഏകദിന പരമ്പര നഷ്ടമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നായക സ്ഥാനത്ത് നിന്ന് മാറിയാല്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിന് ഗുണം ഉണ്ടാവുമെങ്കില്‍ അതിന് തയ്യാറാണെന്നും സ്ഥാനം ഒഴിയുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ധോനി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

 

ഞായറാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. ആദ്യ മല്‍സരത്തില്‍ 79 റണ്‍സിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചത്.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.