കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരും: ചെന്നിത്തല

കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരും: ചെന്നിത്തല

rameshതിരുവനന്തപുരം: കൊള്ളപ്പലിശക്കാരെയും അനധികൃത ചിട്ടി കമ്പനികളേയും പിടികൂടാന്‍ കര്‍ശന നടപടികള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ട റെയ്ഡുകള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 
കൊള്ളപ്പലിശ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ ആഭ്യന്തര മന്ത്രിയുടെ ഫോണിലും പൊലീസിന്റെ വെബ്‌സൈറ്റ്, എസ്.എം.എസ് വാട്‌സ് ആപ്പ് എന്നിവയിലും അറിയിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. കൊള്ളപ്പലിശക്കാരെ കണ്ടെത്താന്‍ എസ്.പിമാരുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ സംസ്ഥാനതലത്തില്‍ റെയ്ഡുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

സംസ്ഥാനത്ത് അനധികൃതമായി നടത്തുന്ന ചിട്ടിക്കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സാധാരണക്കാര്‍ക്ക് വായ്പ നല്‍കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ ഉദാരത കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കൊള്ളപ്പലിശക്കാര്‍ക്കെതിരെ കുടുംബശ്രീ, ജനമൈത്രി പൊലീസ് എന്നിവ വഴി ബോധവത്കരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 
ഐ.ജി അരുണ്‍കുമാര്‍ സിന്‍ഹയാണ് ഓപ്പറേഷന്‍ കുബേരയുടെ നോഡല്‍ ഓഫീസര്‍. എ.ഡി.ജി.പിമാരായ എ.ഹേമചന്ദ്രന്‍, കെ.പദ്മകുമാര്‍ എന്നിവരേയും നോഡല്‍ ഓഫീസര്‍മാരാക്കി നിയമിച്ചിട്ടുണ്ട്.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.