സോളാര്‍ കേസിലെ വിധി സര്‍ക്കാരിന്റെ വിജയം: മുഖ്യമന്ത്രി

സോളാര്‍ കേസിലെ വിധി സര്‍ക്കാരിന്റെ വിജയം: മുഖ്യമന്ത്രി

Oommen_Chandyതിരുവനന്തപുരം: സോളാര്‍ കേസ് വിധി സര്‍ക്കാരിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ എല്ലാ നടപടികളും സുതാര്യവും വ്യക്തവുമാണെന്നും ഈ നിലപാട് നൂറുശതമാനം ശരിയെന്ന് അംഗീകരിക്കുന്ന വിധിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
കേസ് സ്വതന്ത്രമായും വിജയകരമായും നടത്തിയെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സോളാര്‍ കേസില്‍ തന്റേതെന്ന പേരില്‍ ഉപയോഗിക്കപ്പെട്ട കത്ത് വ്യാജമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ജഡ്ജ്‌മെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പല മാധ്യമങ്ങളും അത് പ്രസിദ്ധീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 
പരാതിക്കാരനായ ബാബുരാജ് ആഭ്യന്തരമന്ത്രിയെയാണ് പരാതിയുമായി സമീപിച്ചതെന്നും ആഭ്യന്തരമന്ത്രി അപ്പോള്‍തന്നെ കേസെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി അംഗീകരിക്കാന്‍ കഴിയാത്താവരാണ് വീണ്ടും ആരോപണവുമായി വരുന്നത്. അതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞ ദിവസമാണ് സോളാര്‍ തട്ടിപ്പുകേസിലെ കേസിലെ പ്രതികളായ സരിതാ നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇരുവര്‍ക്കും മൂന്ന് വര്‍ഷം കഠിനതടവും പിഴയുമാണ് പത്തിനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.