ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 77 റണ്‍സ് ആശ്വാസജയം

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 77 റണ്‍സ് ആശ്വാസജയം

bangladeshമിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 77 റണ്‍സ് ആശ്വാസജയം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ബംഗ്ലാദേശ് നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

 
ടോസ് നഷ്ടപ്പെട്ടിട്ടും ബാറ്റിങ് ലഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് നവേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 47 ഓവറില്‍ 240ന് ഓള്‍ ഔട്ടാവുകയായിരുന്നു. ശിഖര്‍ ധവാന്‍ (75) ക്യാപ്റ്റന്‍ എം.എസ് ധോനി (69) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്.

 
ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്മാരെത്തിയ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷം വന്ന കോലി 25 റണ്‍സെടുത്ത് പുറത്തായതോടെ ബാറ്റിങ്ങിനെത്തിയ ധോനി ധവാനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

 

ഞായറാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. ആദ്യ മല്‍സരത്തില്‍ 79 റണ്‍സിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചത്.

 

 

Photo courtesy : Google /images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.