വി.എസ്. അച്യുതാനന്ദന് സഹിഷ്ണുതയില്ല: മുഖ്യമന്ത്രി

വി.എസ്. അച്യുതാനന്ദന് സഹിഷ്ണുതയില്ല: മുഖ്യമന്ത്രി

oommenതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രാഷ്ട്രീയ വിര്‍മശനത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ സഹിഷ്ണുതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.കെ. ആന്റണിക്കെതിരായ വി.എസിന്റെ പരാമര്‍ശം അതിരുകടന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 
വി.എസിന് ആരെയും എന്തും പറയാം. തിരിച്ച് രാഷ്ട്രീയപരമായിപ്പോലും വിമര്‍ശിക്കാന്‍ പാടില്ല. പ്രതിപക്ഷ നേതാവിന് യോജിച്ചതല്ല ആ പ്രസ്താവനയെന്നും വി.എസിന് അരുവിക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
സി.പി.എം അക്രമരാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും അരുവിക്കരയിലെ ജനവിധി അക്രമ രാഷ്ടീയത്തിനുള്ള താക്കീത് കൂടിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പിയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷ തകിടം മറിഞ്ഞിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ സി.പി.എം മൂന്നാം സ്ഥാനത്തുപോയാലും അത്ഭുതമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 
സോളാര്‍ കേസിന്റെ ആദ്യവിധിയില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞുവെന്നും കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അരുവിക്കരയിലെ വോട്ടര്‍മാരില്‍നിന്ന് അംഗീകാരം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അഴിമതിക്ക് വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനായി എ.കെ. ആന്റണി മാറിയെന്ന വി.എസിന്റെ പ്രസ്താവനക്കെതിരെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.