കോപ്പ അമേരിക്ക: ഗ്വെററോയുടെ ഹാട്രിക് മികവില്‍ പെറു സെമിയില്‍
സാന്റിയാഗോ: കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ബൊളീവിയക്കെതിരെ പെറുവിന് ജയം. പെറു താരം പൗളോ ഗ്വെററോയുടെ ഹാട്രിക് മികവിലാണ് ബൊളീവിയയെ 3-1ന് പരാജയപ്പെടുത്തി പെറു സെമിയിലെത്തിയത്.
മത്സരത്തിന്റെ 20ാം മിനിറ്റില്‍ തന്നെ ഗോള്‍ വല ചലിപ്പിച്ച ഗ്വെററോ 23ാം മിനിറ്റിലും 74ാം മിനിറ്റിലുമാണ് ഗോളുകള്‍ നേടിയത്. ഇതോടെ കോപ്പ അമേരിക്കയിലെ ഈ സീസണില്‍ ആദ്യ ഹാട്രിക്ക് നേടുന്ന താരമായി ഗ്വെററോ മാറി.
ആദ്യാവസാനം മത്സരച്ചൂട് നിറഞ്ഞുനിന്ന കളിയില്‍ പെറുവിയന്‍ താരം പെഡ്രോ ഗാലെസെ, ബൊളീവിയന്‍ താരങ്ങളായ പാബ്ലോ എസ്കോബാര്‍, റിക്കാര്‍ഡോ പെഡ്രിയേല് എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കളിയുടെ 84ാം മിനിറ്റില്‍ മാഴ്സലോ മൊറാനോയാണ് ബൊളീവിയക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
ആതിഥേയരായ ചിലിയാണ് സെമി ഫൈനലില്‍ പെറുവിന്റെ എതിരാളി.
Photo courtesy : Google /images may be subject to copyright