മാഗി ന്യൂല്‍ഡില്‍സിന്റെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിയെന്ന് നെസ്‌ലെ

മാഗി ന്യൂല്‍ഡില്‍സിന്റെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിയെന്ന് നെസ്‌ലെ

maggiന്യൂഡല്‍ഹി: ആരോഗ്യത്തെ ബാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനാല്‍ വിവാദത്തിലായ മാഗി ന്യൂല്‍ഡില്‍സിന്റെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നെസ്‌ലെ ഇന്ത്യ തീരുമാനിച്ചു. ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുരക്ഷയുമാണ് വലുതെന്ന് നെസ്‌ലെ വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

 

മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി നെസ്‌ലെ രംഗത്തെത്തിയത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ 30 വര്‍ഷം കൊണ്ട് നേടിയ വിശ്വാസ്യത വലുതാണെന്നും ഉപഭോക്താക്കളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി.

 
മാഗി ന്യൂഡില്‍സില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയവും,അജിനാമോട്ടോയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാഗി ന്യൂഡില്‍സിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ മാഗിയുടെ വില്പന നിരോധിച്ചിരുന്നു.

 
മാഗിയില്‍ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതോടെ മറ്റു കമ്പനികളുടെ നൂഡില്‍സും പരിശോധിക്കാന്‍ നടപടി ആരംഭിച്ച ഡല്‍ഹി സര്‍ക്കാര്‍ ഒന്‍പതു കമ്പനികളുടെ നൂഡില്‍സ് ഇന്നലെ വിശദ പരിശോധനക്ക് അയച്ചു. അതേസമയം മാഗി ന്യൂഡില്‍സില്‍ ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താനായില്ലെന്ന് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.