സോളാര്‍ കേസ്: പിണറായി കക്ഷി ചേരാതിരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി

സോളാര്‍ കേസ്: പിണറായി കക്ഷി ചേരാതിരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി

Oommen_Chandy_852753fതൃശൂര്‍: സോളാര്‍ കമ്മീഷനു മുന്നില്‍ തനിക്കെതിരെ തെളിവുകള്‍ നല്‍കിയ സി.പി.എംപോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇത്രയും വലിയ തെളിവുകള്‍ കൈവശം ഉണ്ടായിരുന്നെങ്കില്‍ പിണറായി കേസില്‍ കക്ഷി ചേരാതിരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വെളിച്ചത്ത് കൊണ്ടു വരാതിരുന്നത് എന്തു കൊണ്ടാണെന്നും സോളാര്‍ കമ്മിഷന് മുന്പില്‍ നിന്ന് ഒളിച്ചോടിയ പിണറായിയെ കമ്മിഷന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്‍ കേസില്‍ കക്ഷി ചേരാത്തത് തെളിവുകളൊന്നും കൈവശമില്ലാത്തതിനാലാമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

 

ഓഫിസിലെ സിസിടിവിയില്‍ നിന്നു തെളിവുകള്‍ മായ്ച്ചു കളഞ്ഞെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നതെന്നും എന്നാല്‍ അവിടെ കാമറ സ്ഥാപിച്ചതും നിശ്ചിതകാലം കഴിയുമ്പോള്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ആവുന്ന രീതിയില്‍ ക്രമീകരിച്ചതും ഇടതുഭരണകാലത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പില്‍ ടെനി ജോപ്പനെക്കാള്‍ കുറ്റക്കാരന്‍ മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സോളാര്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.