മലാല വധശ്രമം: എട്ട് പ്രതികളെ വെറുതെ വിട്ടു

മലാല വധശ്രമം: എട്ട് പ്രതികളെ വെറുതെ വിട്ടു

Malala-Yousafzai_Antonio-Olmosഇസ്ലാമബാദ്: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ് സായിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തടവില്‍ കഴിയുന്ന പത്ത് പ്രതികളില്‍ എട്ടുപേരെയും പാക് കോടതി വെറുതെ വിട്ടു. ഏപ്രിലിലാണ് മലാല കേസില്‍ പത്ത് ഭീകരര്‍ക്ക് പാക് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്.

25 വര്‍ഷം തടവ്ശിക്ഷയ്ക്ക് വധിച്ചിരുന്ന പ്രതികളില്‍ എട്ട് പേരെ തെളിവുകളുടെ അഭാവത്തിലാണ് വെറുതേ വിട്ടതെന്ന് പാകിസ്ഥാനി ഹൈക്കമ്മിഷന്‍ വക്താവ് മുനീര്‍ അഹ്മദ് പറഞ്ഞു. ബസില്‍ വെച്ച് മലാലയെ ആക്രമിച്ച ഇസ്ഹാര്‍ ഖാന്‍, ഇസ്‌റാറുല്ല ഖാന്‍ എന്നീ പ്രതികളുടെ മാത്രം ശിക്ഷ ശരിവെച്ചാണ് മറ്റുള്ളവരെ വിട്ടയച്ചത്.

തീവ്രവാദ സംഘടനയായ തഹ്‌രിക് ഇ താലിബാന്റെ നേതാവ് മുല്ല ഫസലുള്ളയുടെ നേതൃത്വത്തിലാണ് മലാലയുള്‍പ്പെടെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് രഹസ്യമായാണ് വിചാരണ നടപടികള്‍ നടത്തിയത്.

2012ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പോരാടിയതിനാണ് മലാലയ്ക്കു നേരെ താലിബാന്‍ ഭീകരരുടെ വധശ്രമമുണ്ടായത്.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.