ഫ്രഞ്ച് ഓപ്പണ്‍: വാവ്റിങ്കക്ക് കിരീടം
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ അട്ടിമറിച്ചാണ് വാവ്റിങ്ക കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍: 4-6, 6-4, 6-3, 6-4.
മത്സരത്തിന്റെ ആദ്യ സെറ്റ് ദ്യോക്കോവിച്ച് സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ വാവ്റിങ്ക മുന്നേറുകയായിരുന്നു. സെമിഫൈനലില്‍ ഫ്രഞ്ച് താരം ജോവില്ഫ്രെഡ് സോങ്കയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വാവ്റിങ്ക ഫൈനലിലെത്തിയത്.
പ്രമുഖ താരം റോജര്‍ ഫെഡററെയാണ് വാവ്റിങ്ക ക്വാര്‍ട്ടറില്‍ കീഴ്പ്പെടുത്തിയത്. അതേസമയം പുരുഷ ഡബിള്‍സില്‍ ഇവാന് ഡോഡിഗും മാഴ്സലോ മെലോയും കിരീടം നേടി. മൈക് ബ്രയാന്ബോബ്- ബ്രയാന്‍ സഹോദരന്മാരെ 7-6, 6-7, 5-7 സ്കോറിന് പരാജയപ്പെടുത്തിയാണ് ഇവര്‍ കിരീടം നേടിയത്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍