ബാര്‍ കോഴ: അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

ബാര്‍ കോഴ: അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

rameshതിരുവനന്തപുരം: ബാര്‍ കോഴ കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം പൂര്‍ത്തിയാവുന്നതിനനുസരിച്ച് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കേസില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായാണ് അന്വേഷണം നടക്കുന്നതെന്നും ആഭ്യന്തര വകുപ്പിനും വിജിലന്‍സിനും ഇത്രയുമേറെ സ്വാതന്ത്ര്യം നല്‍കിയ മുഖ്യമന്ത്രി വേറെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബാര്‍ കോഴ കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.

 

മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമയേത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന്മാണിക്കെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.
അതേസമയം, ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മാണിക്ക് ഒരു നിയമം, മന്ത്രി കെ.ബാബുവിന് ഒരു നിയമം എന്നതാണ് സര്‍ക്കാരിന്റെ രീതിയെന്നും മാണിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ വളര്‍ന്ന സര്‍ക്കാറാണിതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. അഴിമതി ഭരണത്തിന് അരുവിക്കരയില്‍ ജനങ്ങള്‍ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.