കരിപ്പൂര്‍ സംഘര്‍ഷം: റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിംഗ്

കരിപ്പൂര്‍ സംഘര്‍ഷം: റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിംഗ്

rajnath2ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ് ജനറലുമായി സംസാരിച്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. അതേസമയം വിമാനത്താവളത്തിലെ വെടിവെപ്പില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്റ് അനില്‍ ബാലി മാധ്യമങ്ങളെ അറിയിച്ചു.

 
എല്ലാ ഉദ്യോഗസ്ഥരും സഹോദരതുല്യരാണ്. ഇന്നലത്തെ സംഘര്‍ഷം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരിപ്പൂര്‍ സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് അച്ചടക്കലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ നാളെ വ്യോമയാന മന്ത്രാലയം ഉന്നതതലയോഗം ചേരുമെന്നും അനില്‍ ബാലി പറഞ്ഞു.

 
ബുധനാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് സുരക്ഷാ പരിശോധനയുടെ പേരില്‍ ഫയര്‍ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും സി.ഐ.എസ്.എഫ് ജവാന്മാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്നു നടന്ന വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.