ബാര്‍ കോഴ: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

ബാര്‍ കോഴ: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

rameshതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബാര്‍ കേസ് തന്നെ ഒരു തരം സമ്മര്‍ദ്ദമാണെന്നും എന്നാല്‍ ആ സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍ വഴങ്ങിയിട്ടി്‌ല്ലെന്നും ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഈ പ്രതികരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഈ നിലപാട് കൈക്കൊണ്ടതിന്റെ പേരിലാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായതെന്നും ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതേനിലപാടാണ് അദ്ദേഹം നിയമസഭയിലും ആവര്‍ത്തിച്ചത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. എസ്. ശര്‍മയാണ് പ്രതിപക്ഷത്തിന് വേണ്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞാന്‍ യാതൊരു വിധ ഇടപടെലും നടത്തിയിട്ടില്ല. അത് എ…

Posted by Ramesh Chennithala on Saturday, June 27, 2015

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.