വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ അധോലോക ബന്ധമില്ലെന്ന് ചെന്നിത്തല

വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ അധോലോക ബന്ധമില്ലെന്ന് ചെന്നിത്തല

chennithalaതിരുവനന്തപുരം: കോന്നിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ അധോലോക ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കാന്‍ എ.ഡി.ജി.പി സന്ധ്യയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി മാതാപിതാക്കളെ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. പെണ്‍കുട്ടികളുടെ മരണം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കളുടെ അറിവോടെയാണ് കാണാതായ പെണ്‍കുട്ടികളെ കുറിച്ചുള്ള ലുക്ക് ഔട്ട് പരസ്യം തയ്യാറാക്കിയതെന്നും പൊലീസ് ഇത് സമൂഹ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോന്നിയില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളില്‍ രണ്ട് പേരുടെ മൃതദേഹം പാലക്കാട് റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ചത്. കോന്നി ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്റെ മകള്‍ ആതിരയും ഇളകൊള്ളൂര്‍ പുത്തന്‍പറമ്പില്‍ സുജാതയുടെ മകള്‍ രാജിയുമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.