കാന്‍സര്‍ ബാധിതയായ പ്രണയിനിയായി ദീപിക പദുക്കോണ്‍

കാന്‍സര്‍ ബാധിതയായ പ്രണയിനിയായി ദീപിക പദുക്കോണ്‍

Deepika-Padukone_6ഹോളിവുഡില്‍ തരംഗമായ ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് ബോൡവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ഹോമി അഡജാനിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരറാണി ദീപിക പദുക്കോണാണ് നായിക.

കാന്‍സര്‍ ബാധിതരായ രണ്ട് പേരുടെ പ്രണയത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വരുണ്‍ ധവാനായിരിക്കും നായകന്‍. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കിയായിരിക്കും ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ഹോമി അഡജാനിയ പറഞ്ഞു.

സഞ്ജയ് ലീല ബന്‍സാലിയുടെ ഭായിറാവു മസ്താനി എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കിലാണ് ഇപ്പോള്‍ ദീപിക. ഇതിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.

2012ല്‍ ജോണ്‍ ഗ്രീന്‍ എഴുതിയ നോവലാണ് ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്. ഈ പുസ്തകത്തെ പ്രമേയമാക്കി ജോഷ് ബൂണ്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രത്തില്‍ ഷൈലിന്‍ വുഡ്‌ലി, ആന്‍സല്‍ എല്‍ഗോര്‍ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.