പാഠപുസ്തക വിവാദം: ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ചെന്നിത്തല

പാഠപുസ്തക വിവാദം: ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ചെന്നിത്തല

chennithalaതിരുവനന്തപുരം: പാഠപുസ്തകങ്ങളുടെ അച്ചടി വൈകിയതിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാഠപുസ്തക വിവാദം സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടെ വികാരത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ അച്ചടി വൈകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും പാഠപുസ്തകങ്ങള്‍ വൈകിയതിന് പിന്നില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളാണെന്ന ആക്ഷേപവും അന്വേഷിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതിനായി ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും വീഴ്ചകള്‍ എന്താണെന്ന് ചീഫ് സെക്രട്ടറി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജൂലൈ 20ന് മുമ്പ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഒരു ഘട്ടത്തിലും പുസ്തകങ്ങളുടെ അച്ചടി ഔദ്യോഗികമായി നിര്‍ത്തിവെച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 
പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.