സീനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന്റെ ടി.ഗോപിക്ക് വെള്ളി
ചെന്നൈ: ഇന്ന് ആരംഭിച്ച 55ാമത് ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ടി.ഗോപിക്ക് വെള്ളി. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് ടി.ഗോപി വെള്ളി നേടിയത്. ഇതേ ഇനത്തില്‍ തമിഴ്‌നാടിന്റെ എല്‍.സൂര്യയാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.
പി.യു.ചിത്ര, മയൂഖ ജോണി, ടിന്റു ലൂക്ക, എം.എ. പ്രജുഷ, ആര്‍. അനു, അനില്‍ഡ തോമസ്, ഡൈബി സെബാസ്റ്റ്യന്‍, ജിന്‍സണ്‍ ജോണ്‍സണ്‍, സജീഷ് ജോസഫ്, കെ.ടി. ഇര്‍ഫാന്‍, രഞ്ജിത് മഹേശ്വരി, ജിതിന്‍ പോള്‍ തുടങ്ങിയവരാണ് അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷ.
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ 67 താരങ്ങളാണ് കേരളത്തിനായി ട്രാക്കിലിറങ്ങുന്നത്. ഈ മാസം 13 വരെ നീളുന്ന അത്‌ലറ്റിക് മീറ്റ് ബെയ്ജിങ്ങില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കും അടുത്തവര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്‌സിലേക്കുമുള്ള അവസാനയോഗ്യതാ മത്സരമാണ്.
Photo courtesy : Google /images may be subject to copyright

