ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് റയോ ഒളിമ്പിക്സിലേക്ക് യോഗ്യത
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം 2016ലെ റയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടി. 35 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതാ ടീമിന് ഈ അവസരം ലഭ്യമായത്.
ജൂലൈയില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ അഞ്ചാംസ്ഥാനം കരസ്ഥമാക്കിയതോടെയാണ് ഹോക്കി ടീമിന് ഒളിമ്പിക്സ് യോഗ്യത ഉറപ്പായത്. ജപ്പാനെതിരെ ഒരു ഗോളിന്റെ വിജയം നേടിയാണ് ഇന്ത്യ ഒളിമ്പിക്സ് യോഗ്യത നേടിയത്.
1980ലാണ് ആദ്യമായി വനിത ഹോക്കി ടീം ഒളിമ്പിക്സ് യോഗ്യത നേടിയത്. അന്ന് മോസ്കോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം നാലാം സ്ഥാനത്തെത്തിയിരുന്നു.
ഇന്ത്യക്കൊപ്പം നെതര്‍ലന്റ്സ്, ഇംഗ്ലണ്ട് എന്നീ ടീമുകളും ഒളിമ്പിക്സിലേക്ക് യോഗ്യത നേടി. ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ധ്യാന്‍ചന്ദിന്റെ ജന്മവാര്ഷിക ദിനത്തിലാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഈ ചരിത്രനേട്ടം ലഭ്യമായത്.
Photo Courtesy : Google/ images may be subject to copyright