ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തം: മരിച്ചവരുടെ എണ്ണം 8 ആയി

ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തം: മരിച്ചവരുടെ എണ്ണം 8 ആയി

fort-kochi-boat-accidentകൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 8 ആയി. ഇന്ന് രാവിലെയാണ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്.
ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഷില്‍ട്ടന്‍, കണ്ണമ്മാലി സ്വദേശി സുജിഷ(18) എന്നിവരുടെ മൃതദേഹങ്ങളാണ് ചെല്ലാനം ഹാര്‍ബറില്‍ നിന്ന് കണ്ടെത്തിയത്. ബി.കോം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ സുജിഷ ഇന്നലെ അപകടത്തില്‍ മരിച്ച സിന്ധുവിന്റെ മകളാണ്.

അപകടത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വരികയായിരുന്ന 35 വര്‍ഷം പഴക്കമുള്ള ബോട്ടാണ് ഇന്നലെ ഉച്ചയ്ക്ക് 1.40ന് അപകടത്തില്‍പ്പെട്ടത്. അതേസമയം അപകടത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.