കേരളത്തില്‍ മിനി അടിയന്തരാവസ്ഥയാണെന്ന് കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ മിനി അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അടിയന്തരാവസ്ഥക്കാലത്തേതിന് സമാനമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് നീട്ടിവെച്ചാല്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യു.ഡി.എഫ് അനുകൂലരായ ഉദ്യോഗസ്ഥരെക്കൊണ്ട് ഭരണപക്ഷം ഗൂഢപദ്ധതി ഒരുക്കുകയാണെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
Photo Courtesy : Google/ images may be subject to copyright