ഓഹരി വിപണിയില്‍ വന്‍ ഇടിവ്
മുംബൈ: സെന്‍സെക്സ് 883 പോയിന്റ് താഴ്ന്ന് 26482 ആയതോടെ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 300 പോയിന്റ് താഴ്ന്ന് 8055ലുമത്തെി. ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചത്.
ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ 66.47 ആണ് രൂപയുടെ മൂല്യം. ചൈനയിലെ ജി.ഡി.പി.താഴുന്നതും യുവാന്റെ വിനിമയ മൂല്യം കുറച്ചതുമാണ് വിപണിയെ പ്രതിസന്ധിയിലാക്കിയത്.
അതേസമയം ചൈന നാണയത്തിന്റെ മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു. 2013ന് ശേഷം ഇതാദ്യമായാണ് രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവുണ്ടാകുന്നത്.
Photo Courtesy : Google/ images may be subject to copyright