കേരളത്തിന്റെ ആദ്യ ഐ.ഐ.ടി പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തിന്റെ ആദ്യ ഐ.ഐ.ടി പ്രവര്‍ത്തനം ആരംഭിച്ചു

iitപാലക്കാട്: രാജ്യാന്തര നിലവാരത്തിലുള്ള കേരളത്തിന്റെ ആദ്യ ഐ.ഐ.ടി ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. പാലക്കാട് വാളയാര്‍ കനാല്‍പിരിവിലെ അഹല്യാ കോളേജിലെ താല്‍ക്കാലിക കാമ്പസില്‍ ഇന്ന് രാവിലെയാണ് അധ്യയനം ആരംഭിച്ചത്.

 
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വിദ്യാര്‍ഥികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങോടെയാണ് ആദ്യബാച്ചിന്റെ ക്ലാസ് ആരംഭിച്ചത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ. ഭാസ്‌കര്‍ രാമമൂര്‍ത്തി, അഡീ. ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവര്‍ ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലായി 117 കുട്ടികളാണ് ആദ്യ ബാച്ചില്‍ പ്രവേശം നേടിയത്. ഇതില്‍ 12 പേര്‍ മലയാളികളാണ്. ഓരോ വിഷയത്തിലും 30 പേര്‍ക്ക് വീതമാണ് പ്രവേശനം.

 

 

പ്രഫ. ബി.പി. സുനില്‍കുമാറിനാണ് ചെന്നൈ ഐ.ഐ.ടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഐ.ഐ.ടിയുടെ ചുമതല. 55,000 ചതുരശ്ര അടിയിലാണ് താല്‍ക്കാലിക ക്യാംപസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ 500 ഏക്കര്‍ സ്ഥലത്ത് സ്ഥിരം കാമ്പസ് സജ്ജമാക്കുമെന്ന് ഐ.ഐ.ടി അധികൃതര്‍ അറിയിച്ചു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.