സല്‍മാന്‍ ഖാനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

സല്‍മാന്‍ ഖാനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

salman-khan_625x411_51418449777ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വാഹനാപകടക്കേസില്‍ സല്‍മാന് ജാമ്യം അനുവദിച്ചിരുന്നതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ മേയ് ആറിനാണ് മുംബയ് അഡിഷണല്‍ സെഷന്‍സ് കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചത്.

2002 സെപ്തംബര്‍ 28നാണ്‌കേസിന് ആസ്പദമായ സംഭവം. സല്‍മാന്‍ ഓടിച്ച ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. അപകടത്തില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഐ.പി.സി 304, 279, 337,338 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു സല്‍മാന് ശിക്ഷ വിധിച്ചത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെത്തുടര്‍ന്ന് താരത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.