അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് പ്രമുഖ തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെന്നും റെയില്‍വേ ഒഴികെ എല്ലാ മേഖലകളിലും സമരം ഉണ്ടാവുമെന്നും സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു.
ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി, സേവ, എ.ഐ.യു.ടി.യു.സി, എ.ഐ.സി.സി.ടി.യു, യു.ടി.യു.സി, എല്‍.പി.എഫ് എന്നീ സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ആര്.എസ്.എസിന്റെ പോഷക സംഘടനയായ ബി.എം.എസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
അതേസമയം സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ഡയസ്നോണ്‍ ബാധകമാക്കുമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും കേരള സര്‍ക്കാര്‍ അറിയിച്ചു.
Photo Courtesy : Google/ images may be subject to copyright