മുത്തൂറ്റ് പോള്‍ വധക്കേസ്: 9 പ്രതികള്‍ക്ക് ജീവപര്യന്തം

മുത്തൂറ്റ് പോള്‍ വധക്കേസ്: 9 പ്രതികള്‍ക്ക് ജീവപര്യന്തം

muthoot paul
തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ വധക്കേസില്‍ 9 പ്രതികള്‍ക്ക് ജീവപര്യന്തം. സംഭവത്തില്‍ ഒന്നാം പ്രതി ജയചന്ദ്രന്‍, രണ്ടാം പ്രതി കാരി സതീഷ് എന്നിവരടക്കം 13 പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി കണ്ടെത്തി.

 

പ്രതികള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തയതിനെ തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. ഒന്നാം പ്രതി ജയചന്ദ്രന് തടവ് കൂടാതെ 50,000രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തെളിവു നശിപ്പിച്ചെന്നു കണ്ടെത്തിയ പത്തു മുതല്‍ പതിമൂന്നു വരെയുള്ള പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിനതടവും കോടതി വിധിച്ചു.

പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അതേസമയം കേസിലെ പതിനാലാം പ്രതി അനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.

 

2009 ആഗസ്റ്റ് 21ന് അര്‍ധരാത്രിയോടെ ആലപ്പുഴ ചങ്ങനാശ്ശേരിയില്‍ വെച്ചാണ് പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ടത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.