വില്ലത്തിയായി അനുപമ പരമേശ്വരന്
യുവത്വം ആഘോഷമാക്കിയ പ്രേമം സിനിമയിലെ മേരിയായി തിളങ്ങിയ അനുപമ പരമേശ്വരന് തെലുങ്കിലേക്ക്. നിഥിന് നായകനായി എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി സാമന്തയും പ്രധാനവേഷത്തില്‍ എത്തുന്നു.
പ്രശസ്തസംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ആ…ആ എന്ന ചിത്രത്തിലാണ് അനുപമ നായികയായി എത്തുന്നത്. അനസൂയ രാമലിംഗം വേഴ്സസ് ആനന്ദ് വിഹാരി എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.
ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്. ത്രിവിക്രമിന്റെ സിനിമയിലൂടെ തെലുങ്കില്‍ അരങ്ങേറുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു.
സെപ്റ്റംബര്‍ അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രം 2016ല്‍ പ്രദര്‍ശനത്തിനെത്തും.