ദ്യോകോവിച്ചിന് യു.എസ് ഓപണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം
ന്യൂയോര്‍ക്: സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചിന് യു.എസ് ഓപണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം. ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററെ 6-4, 5-7, 6-4, 6-4 എന്ന സ്കോറിന് കീഴടക്കിയാണ് ദ്യോകോവിച് കിരീടം നേടിയത്.
ദ്യോകോവിച്ചിന്റെ പത്താം ഗ്രാന്റ്്സ്ലാം കിരീടമാണിത്. 2009നു ശേഷം ആദ്യമായാണ് ഫെഡറര്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്. അതേസമയം ഇറ്റാലിയന്‍ വനിതാ ടെന്നിസ് താരം ഫ്ളാവിയ പെന്നേറ്റ യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി.
ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടാ വിഞ്ചിയെ 7-6, 6-2 എന്നീ സ്കോറുകള്‍ക്കാണ് പെന്നേറ്റ പരാജയപ്പെടുത്തിയത്. കിരീട നേട്ടത്തോടെ പെന്നേറ്റ പ്രൊഫഷണല്‍ കരിയറില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
Photo Courtesy: Google/images may be subject to copyright