പേസ്- ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം

പേസ്- ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം

leander-paes-and-martina-hingis-650_650x400_71442008164ന്യൂയോര്‍ക്ക്: ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം. ഫൈനലില്‍ അമേരിക്കയുടെ ബെഥാനി മറ്റെക് സാന്‍ഡ്‌സ്- സാം ഖുറെ സഖ്യത്തെ 6-4, 3-6, 10-7 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പേസ് സഖ്യം കിരീടം ചൂടിയത്.

ഈ വര്‍ഷം പേസ് – ഹിംഗിസ് സഖ്യം നേടുന്ന മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. ആസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നീ കിരീടങ്ങളും ഇന്തോ-സ്വിസ് സഖ്യം നേടിയിരുന്നു. ഇതോടെ 1969ന് ശേഷം ഒരേ വര്‍ഷം മൂന്നു മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ സഖ്യമെന്ന വിശേഷണവും ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം സ്വന്തമാക്കി.

ലിയാന്‍ഡര്‍ പേസിന്റെ കരിയറിലെ പതിനേഴാമത്തെയും മാര്‍ട്ടിന ഹിംഗിസിന്റെ പത്തൊമ്പതാമത്തെയും ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. അതേസമയം ഞായറാഴ്ച നടക്കുന്ന യു.എസ് ഓപണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സക്കൊപ്പമാണ് ഹിംഗിസ് കോര്‍ട്ടിലിറങ്ങുന്നത്.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.