പ്ലുട്ടോയിലെ വിചിത്രമായ ചിത്രങ്ങൾ പുറത്ത് വന്നു
കുള്ളൻ ഗ്രഹം എന്നറിയപ്പെടുന്ന പ്ലുട്ടോയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ വിസ്മയമാകുന്നു. നാസയുടെ ന്യൂ ഹൊറൈസണ്‍സ് ഉപഗ്രഹം പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മഞ്ഞുപാളികളും കുന്നുകളും താഴ്വരകളും അഗ്നിപർവത മുഖങ്ങളുമെല്ലാം ചിത്രത്തെ വ്യത്യസ്തമാക്കുകയാണ്. ചൊവ്വയുടെ ഉപരിതലത്തിനോട് സമാനമായി പ്ലൂട്ടോയുടെ ഉപരിതലവും സങ്കീർണ്ണം ആണെന്നാണ് ന്യൂ ഹൊറൈസണ്‍സിന്റെ ജിയോളജി ജിയോഫിസിക്സ് ആന്‍ഡ് ഇമേജിങ് ടീം തലവന്‍ ജെഫ് മോര്‍ വ്യക്തമാക്കിയത്. ക്രമരഹിതമായി കാണപെട്ട കുന്നുകളും താഴ്‌വരകളും വിശാലവും സാന്ദ്രതയേറിയതുമായ തണുത്തുറഞ്ഞ നൈട്രജന്‍ നിക്ഷേപങ്ങള്‍ക്കിടയിലൂടെ ഒഴുകിയ മഞ്ഞുപാളികളായേക്കാമെന്നും മൂര്‍ സൂചിപ്പിച്ചു.
പ്ലൂട്ടോയുടെ പല ചിത്രങ്ങളും നേരത്തെ തന്നെ ഹൊറൈസണ്‍സ് ഉപഗ്രഹം അയച്ചിരുന്നു. നേരത്തെ കണ്ടതിനേക്കാൾ ചിത്രങ്ങളിൽ പ്ലൂട്ടോയ്ക്ക് വലിപ്പം ഉണ്ടെന്നും ശാസ്ത്രഞ്ജർ പറയുന്നു. 2006 ജനുവരി 19ന് നാസയുടെ കേപ് കനാവറല്‍ സ്പേസ് സ്റ്റഷനില്‍നിന്നാണ് ന്യൂ ഹൊറൈസണ്‍ യാത്ര ആരംഭിച്ചത്. കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയെക്കുറിച്ചും അതു സ്ഥിതിചെയ്യുന്ന സൗരയൂധ ഭാഗമായ കിയ്പര്‍ വലയത്തെക്കുറിച്ചും പഠിക്കുകയായിരുന്നു ന്യൂ ഹൊറൈസന്റെ ലക്ഷ്യം.
പ്ലൂട്ടോയുടെ അന്തരീക്ഷം പെട്ടെന്ന് ഇല്ലാതാവുന്നതിന്‍റെ കാരണം കണ്ടെത്തുന്നതും യാത്രയുടെ ലക്ഷ്യമാണ്. പ്ലൂട്ടോയുടെ ഉപരിതലഘടന, താപനില തുടങ്ങിയവയും പഠനവിധേയമാക്കുന്നുണ്ട്.
Photo Courtesy : Google/NASA

