മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസ്: 12 പേര്‍ കുറ്റക്കാര്‍
മുംബൈ : മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് മകോക കോടതി.പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.2006 ലായിരുന്നു നാടിനെ നടുക്കിയ സ്ഫോടന പരമ്പര അരങ്ങേറിയത്. 2014 ആഗസ്റ്റ് 19ന് കേസിന്റെ വിചാരണ പൂർത്തിയാക്കിയിരുന്നു.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ കോടതിയുടെയാണ് നടപടി. കേസിൽ ഉള്‍പ്പെട്ട ഒരു പ്രതിയെ വെറുതെ വിടുകയും ചെയ്തു. 2006 ജൂലൈ 11ന് മുംബൈ വെസ്റ്റേണ്‍ ലൈനിലെ ഏഴ് സബര്‍ബന്‍ ട്രെയിനുകളില്‍ ആര്‍.ഡി.എക്സ് ഉപയോഗിച്ച് ഏഴു സ്ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്. ബയന്തര്‍, ബോറിവാലി, ജോഗേശ്വരി, ഖര്‍ റോഡ്, ബാന്ദ്ര, മാഹിം, മാത്തുംഗ റോഡ് എന്നിവിടങ്ങളില്‍ ഏറ്റവും തിരക്കേറിയ സമയമായ വൈകിട്ട് 6.24നും 6.35നും ഇടക്ക് 11 മിനിട്ടുകള്‍ക്കുള്ളിലാണ് സ്ഫോടനങ്ങള്‍ നടന്നത്.
സ്ഫോടനത്തിൽ 189 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് തീവ്രവാദി സംഘടനയായ ലശ്കറെ ത്വയ്യിബ ആസൂത്രണം ചെയ്ത് സിമി നടപ്പാക്കിയതാണ് സ്ഫോടനങ്ങളെന്നാണ് പ്രോസിക്യൂഷന്‍ വാദം.2008ൽ നിർത്തിവെച്ച വിചാരണ
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. കെ.പി. രഘുവംശി മേധാവിയായിരിക്കെ മഹാരാഷ്ട്ര എ.ടി.എസാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
Photo Courtesy : Google/ images may be subject to copyright

