സുരക്ഷ ആയാൽ ഇങ്ങനെ വേണം…
കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെയുള്ള വി ഐ പികൾക്ക് നൽകിയ വെള്ളക്കുപ്പിയിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് എന്നിവർക്ക് നൽകിയ കുടിവെള്ള കുപ്പിയിലാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
റായ്പൂരിലെ ബിജെപി ആസ്ഥാനത്താണ് സംഭവം. കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിമാർക്കും നൽകുന്ന ഭക്ഷണ പദാർഥങ്ങൾ മുൻകൂർ പരിശോദിക്കണം എന്നിരിക്കെയാണ് ഇതുപോലൊരു പിഴവ് സംഭവിച്ചത്. രമൺ സിങ്ങിന്റെ മെഡിക്കൽ ടീമിൽ അംഗമായ വനിതാ ഡോക്ടറാണ് ഇവർക്കായി നൽകിയ വെള്ളക്കുപ്പിയിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ബിജെപിയുടെ ഒരു പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ് കുടിവെള്ള കുപ്പി .എന്നാൽ കുപ്പികളുടെ സീലുകൾ പൊട്ടിച്ച അവസ്ഥയിലായിരുന്നു എന്നും തന്നെ അപകീർത്തിപെടുത്താൻ മനപൂർവ്വം ആരോ ചെയ്തതാണ് എന്നാണ് പ്രാദേശിക നേതാവിന്റെ ആരോപണം.

