തത്വങ്ങളില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍

തത്വങ്ങളില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍

Vellappally_Natesan_2013_2ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം പരസ്യമായി ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഇതു സംബന്ധിച്ച വിവാദം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

പിണറായി വിജയനും വിഎസും എസ്എന്‍ഡിപിയെ ആക്രമിക്കാന്‍ ഒന്നിച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മൗനം പാലിക്കുകയാണെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തിലെ യഥാര്‍ഥ പ്രതികള്‍ ബി.ജെ.പിക്കാരാണെന്ന് തറപ്പിച്ച് പറയാനാകില്ലെന്നും അതിനാലാണ് ആദ്യം പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തത്വങ്ങളില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്നും ഗുരുനിന്ദയ്‌ക്കെതിരെ ശിവഗിരി മഠം ഉള്‍പ്പടെയുള്ളളര്‍ ഒന്നിച്ചു നില്‍ക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.